അമൂല്യമായവ എങ്ങനെ പാഴ്വസ്തുക്കളാകും? അല്ലെങ്കില് പാഴ്വസ്തുക്കലെങ്ങങനെ അമൂല്യമാകും? കുഴപ്പം പിടിച്ച ചോദ്യം തന്നെ. തികച്ചും വിപരീതമായ അര്‍ത്ഥതതലം ഉള്ള രണ്ടു വാക്കുകള്. ഈ വാക്കുകള് ഇങ്ങനെ ഒന്നിച്ചു ഉപയോഗിക്കുന്നതില് ഭാഷാപരമായ തെറ്റുണ്ട് എന്നു വാദിക്കാനാവും നിങ്ങളില് ബഹുഭൂരിപക്ഷത്തിനും ആദ്യം തോന്നുക. അങ്ങനെ തോന്നിയതില് തെറ്റുമില്ല. കാരണം എനിക്കും ഇതു എഴുതാന് തുടങ്ങുന്നതുവരെ മറിച്ചൊന്നല്ല തോന്നിയിരുന്നത്.എപ്പോഴാണ് ഒരു വസ്തു അമൂല്യമാകുന്നത്? അല്ലെങ്കില് എപ്പോഴാണ് നാം ഒന്നിനെ പാഴ്വസ്തു എന്നു വിളിക്കുന്നത്? വിലയില്ലായ്മക്ക് ഒരു അളവ്കോല്‍, അതും എല്ലാവര്‍ക്കും (എല്ലാവര്‍ക്കുമില്ലെങ്കിലും ഒരു ജനാധിപത്യ വ്യവസ്ഥയല് ഭൂരിപക്ഷത്തിനെങ്കിലും) സ്വീകാര്യമായ ഒരു അളവ്കോല്‍ ഉണ്ടോ? ഇനി ഇപ്പോള് ഈ ഭൂമിമലയാളത്തില് അങ്ങനെ ഒന്നു ഇല്ലെങ്കില്‍ത്തന്നെയും സമീപഭാവിയില് അങ്ങനെ ഒന്നു ഉണ്ടാകുക സാധ്യമാണോ?
ഒരുപാടു ചോദ്യങ്ങള് ചോദിച്ചു ത്താങ്കളെ വിമ്മിഷ്ടപ്പെടുത്തുക എന്ന ദുരുദ്ദേശം എനിക്ക് ആശേഷം ഇല്ല എന്നു ദയവായി മനസിലാക്കുക. ഈ സമസ്യയുമായി ബന്ധപ്പെട്ടു മുന്‍പറഞ്ഞത് കൂടാതെ ഒരുപാടു ചോദ്യങ്ങള് കുറേനാളുകളായി മനസിലേക്ക് കടന്നുവരുകയും ഇങ്ങനെയുള്ളെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന് നടത്തിയ പരാജയപ്പെട്ട പരിശ്രമങ്ങളും ആണ് എന്നെ ഇങ്ങനെ ഒക്കെ എഴുതുന്നതിലേക്ക് എത്തിച്ചത്. അതുകൊണ്ട് ചോദ്യങ്ങളിലില് നിന്നും ചോദ്യങ്ങളിലേക്ക് അവസാനമില്ലാതെ പോകുക എന്ന പരിപാടിക്ക് ഒരു വിരാമം ഉണ്ടാകേണ്ടത് തീര്‍ച്ചയായും എന്റെ കൂടെ ആവശ്യമാണ്. പക്ഷേ സമസ്യക്കുള്ള ഉത്തരം? അവിടെയല്ലേ കുഴപ്പം മുഴുവന്..
മൂല്യം ഉള്ള വസ്തുക്കള് എന്നു പൊതുവേ കരുതതുന്നവയെകുറിച്ചു ആര്‍ക്കും വലിയ അഭിപ്രായവ്യാത്യാസം ഉണ്ടാകാനിടയില്ല. കാരണം മൂല്യത്തിനു ചില വ്യവസ്ഥാപിതമായ അളവുകള് ഉണ്ട് എന്നത് തന്നെ. ആ വസ്തുവിന്റെ വില, ലഭ്യത, പഴക്കം തുടങ്ങി പലതും അതിന്റെ അമൂല്യതക്ക് നിദാനമായി വന്നേക്കാം. പൊതുവേ ഈ ലോകത്ത് മൂല്യമുള്ളവ എന്നു കരുതപ്പെടുന്നവയെക്കുറിച്ചു മറിച്ചോരഭിപ്രായം ഇതുവരെ ഉണ്ടായതായി കേട്ടിട്ടില്ല. അവയെക്കുറിച്ചു തര്‍ക്കങ്ങള് ഉണ്ടായിട്ടുണ്ട്...ഉടമസ്ഥതയെകുറിച്ചു അല്ലെങ്കില്‍ പഴക്കത്തെക്കുറിച്ചു. പക്ഷേ അമൂല്യതയെക്കുറിച്ചു? ഇല്ല, ഇതുവരെ അങ്ങനെ ഒരു തര്‍ക്കം എന്‍റെ ഓര്‍മ്മയില്‍ (അങ്ങനെ പറയാന് തക്ക ജീവിതനുഭവങ്ങള് ഉണ്ടാകാന് മാത്രമുള്ള പ്രായം ഒന്നും ഉള്ള ആളൊന്നുമല്ല ഞാന്) ഇല്ല. പക്ഷേ ഒന്നിന്റെ വിലയില്ലായ്മ...അവിടെയാണ് കുരുക്ക്. അവിടെ തീര്‍ച്ചയായും തര്‍ക്കങ്ങള്‍ക്കും വാദങ്ങള്‍ക്കും സാധ്യതകള് ഉണ്ട്.
എല്ലാത്തിനും ഒരു തുടക്കം ഉണ്ടല്ലോ. ഈ കീറാമുട്ടി ചോദ്യം ആദ്യമായ് എന്റെ മനസിലേക്ക് വന്നത് വളരെ നാളുകള് കൂടി എന്റെ ശ്രദ്ധ ഒരു പഴയ പെട്ടിയില് ഉടക്കിയപ്പോഴാണ്. ഈ പെട്ടി ഒരു കാലത്ത് (എന്നുവച്ചാല് എന്റെ കുട്ടിക്കാലത്ത്...ഒരു പത്തു പന്ത്രണ്ടു വയസൂവരെ) എന്റെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും സൂക്ഷിക്കുന്ന ഇടമായിരുന്നു. ഈ പെട്ടിയില് സൂക്ഷിച്ചിരുന്ന വസ്തുവകകലെക്കുറിച്ചു പറയാതെ ഇനി മുന്‍പോട്ട് പോകാനാവില്ല. അതുകൊണ്ട് വളരെ ചുരുക്കി അതുകൂടി. താഴെപറയുന്നവയായിരുന്നു ഈ ...........വസ്തുക്കള് (കുത്തുകള് ഇട്ട ഭാഗം തീര്‍ച്ചയായും പുറിപ്പിക്കേണ്ടത് തന്നെ..പക്ഷേ ഇപ്പോഴും അതു തര്‍ക്കാവിഷയമാണല്ലോ; ഏതു? മൂല്യം...പാഴ്....)
- അന്ന് വളരെ കുറച്ചു ആളുകള് മാത്രം വരിക്കരായുള്ള സോവിയറ്റ് യൂണിയന്‍ മാസികയുടെ കുറേ പതിപ്പുകള്. അതിന്റെ തന്നെ കവര്പേജുകളില്‍നിന്നും വെട്ടിയെടുത്ത പടങ്ങള്.
- ക്രിസ്മസ് പുതുവഴ്സര ആശംസകളുമായി ബന്ധുവീടുകളില് നിന്നും എത്തിയിരുന്ന പല വലിപ്പത്തിലും തരത്തിലും ഉള്ള കാര്‍ഡുകള്.
- എന്റെ സമപ്രയക്കാരും മൂത്തവരു ഇളയവരുമായ പിള്ളേരുടെ കയ്യില്‍നിന്നും ഒറ്റക്കും സംഘമായും കളിച്ചു സമ്മാനമായി ഞാന് നേടിയെടുത്ത പല നിറത്തിലുള്ള വട്ടുകള്.
- ശീമക്കൊന്ന വേലിക്കിടയിലൂടെ നൂണ്ടു കടന്നു രാവിലെത്തന്നെ പെറുക്കിയെടുത്ത് (ചിലപ്പോഴൊക്കെ അതും മത്സര അടിസ്ഥാനത്തില് തന്നെ) ചില്ല് കുപ്പിയിലിട്ട് വച്ചിരിക്കുന്ന ചോരത്തുള്ളിപോലെ ഇരിക്കുന്ന മഞ്ചാടി കുരുക്കള്‍.
- സ്കൂളിനു മുന്‍പില് എല്ലാ ചൊവ്വഴ്ചയും മുടങ്ങാതെ വന്നിരുന്ന പുസ്തക കച്ചവടക്കാരന്റെ കയ്യില് നിന്നും വാങ്ങിയ ചുവന്ന റോസാപ്പൂ sticker, സുപ്പെര്‍മാന്‍ പടങ്ങള്
- സ്വപ്ന സാക്ഷാത്കാരം പോലെ അന്നത്തെ പേര്‍ഷിയായില് നിന്നും അവധിക്കുവരുന്ന ആരെങ്കിലും തരുന്ന രെയ്‌നോള്‍ഡ്സ് പേന (അന്നത്തെ പേന തുറക്കാന് പറ്റുമായിരുന്നില്ല. രീഫില്ല് തീര്‍ന്നാല് പരിപാടി കഴിഞ്ഞു.)
അങ്ങനെ അങ്ങനെ എന്തെല്ലാം തരം വസ്തുക്കളുടെ അനന്തശേഖരം! (അത്രക്ക് വേണോ? എന്നാലും ഇരിക്കട്ടെ ഇത്തിരി കനത്തില്‍തന്നെ) ഉള്ളില് ഒതൂക്കിയ എന്റെ ആ പെട്ടി. ഇനി ഒരിക്കലും മടങ്ങിപ്പോകാനാകാത്ത, ജീവിതം എന്ന പുസ്തകത്തിലെ മറിഞ്ഞുപോയ താളുകള്....അതിലെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന ഇടങ്ങളുടെ ഓര്‍മകളിലേക്കു ഇന്നും എന്നെ കൂട്ടികൊണ്ടുപോകാന് കഴിയുന്ന വസ്തുക്കള് ഉള്ളിലൊതുക്കിയ ഗതകാലസ്മരണകളുടെ പേടകം.
ഒരുപാട് പറയാണുന്ട് അതിലെ ഓരോണ്നിനേയും പറ്റി. അതതിലേക്ക് കൂടുതല് പോയാല് വീണ്ടും വിഷയത്തില് നിന്നും വ്യതിചലിച്ച് വേറെ എവിടെയെങ്കിലും എത്തും. അമേരിക്കക്ക് പോകാനിറങ്ങി ആസ്ട്രേലിയ-ഇല് എത്തിയതുപോലെ. നമുക്ക് ഇതു ഒരു തീരത്ത് അടുപ്പിക്കാണമല്ലോ.
വീണ്ടും വിഷയത്തിലേക്ക്. ഞാന് ഒഴിച്ചു ഈ ഭൂമിയിലെ ഏതൊരാള്‍ക്കും എന്നോ ചരിത്രത്തിന്റെ ഭാഗമായി മാറിയ (അല്ലെങ്കില് മാറ്റപ്പെട്ട) ഒരു രാജ്യത്തിന്റെ നാമധേയം വഹിക്കുന്ന പരസ്പരം താളുകളേ ബന്ധിപ്പിക്കുന്ന നൂലിഴ പോലും പൊട്ടറായ ഒരു മാസികക്ക് എന്തു മൂല്യമാണ് കൊടുക്കാനാവുക? അല്ലെങ്കില് നിറം പോയ, മുറുകെ പിടിച്ചാല് കീറി പൊടിഞ്ഞു പോകുന്ന കുറേ ആശംസ കാര്‍ഡുകള് മറ്റൊരാളെ ഏതു ലോകത്തേക്കാണ് കൂട്ടികൊണ്ടുപോകാനാകുക? അതുമല്ലേകില് കുറേ മഞ്ചാടികുരു, കുറേ നിറമുള്ള വട്ട്, എനിക്കല്ലാതെ ആര്‍ക്കാണ് ഇവയൊക്കെ കാണുമ്പോള് ഓര്‍മ്മചിറകുകളിലേറി പോയ്പ്പോയ കാലത്തിലേക്ക് ഊളിയിടനാകുക?
ഏതൊരാള്‍ക്കും ഇവയെല്ലാം പാഴ്വസ്തുക്കള് മാത്രം. എന്നാല് എനിക്കോ?
ഇപ്പോള് ഏകദേശം ഒരു ലൈന് കിട്ടിയില്ലേ?
എന്നാല് ഇവിടെയും നമ്മുടെ പ്രശ്നം അത്യന്തികമായി ഒരു തീരുമാനത്തിലെതുന്നില്ല!
ഞാന് എന്ന മഹാസംഭവത്തിലേക്ക് തന്നെ തിരികെ വരം.(അല്ലാതെ പിന്നെ, ഒരു ചെറിയ കാര്യം മനസീലിട്ട് ആലോചിച്ചു കുഴപ്പങ്ങള് ഉണ്ടാക്കി പിന്നെ അതൊക്കെ ഇങ്ങനെ അന്തവും കുന്തവും ഇല്ലാതെ അല്ലെങ്കില് തീര്‍ച്ച തീരുമാനം ഏവയൊന്നുമില്ലാതെ എഴുതി പരത്തി നശിപ്പിക്കുന്ന ഞാന് പിന്നെ ഒരു മഹാസംഭവമല്ലാതെ പിന്നെ എന്താണു?) ഇന്നു കുറേ മാസികകളും നിറമുള്ള വട്ടുകളും മഞ്ചാടി കുരു, സൂപര്‌മന് പടം ഏവയൊക്കെ കണ്ടു പിന്നിട്ടു പോയ കാലത്തിലേക്ക് പറക്കാന് തയ്യാറായി നില്‍ക്കുന്ന ഈ ഞാന് നാളെയോ അല്ലെങ്കില് കുറേ നാളുകള് കഴിഞ്ഞോ ഇങ്ങനെ തന്നെ ഒക്കെ പറയും എന്നു വല്ല ഉറപ്പും ഉണ്ടോ? എനിക്കുതന്നെ ഉറപ്പില്ലാത്ത സ്ഥിതിക്ക് വേറെ ഒരാളോട് അതു ചോദിക്കുന്നതുതന്നെ മോശം.
അപ്പോള് ഈ മൂല്യം, മൂല്യമില്ലായ്മ എന്ന എന്റെ ഈ കുഴപ്പം പിടിച്ച ഏടപാട് തല്‍ക്കാലം ഇങ്ങനെ അവസാനിപ്പിക്കാം. ഒരു വസ്തുവിന്റെ മൂല്യവും മൂല്യമില്ലായ്മയും അതു ആര്‍ക്ക് എപ്പോള് ബാധകമാകുന്നു എന്നതിനെ അസ്രയിച്ചിരിക്കും. അങ്ങനെ എളുപ്പത്തില് അളന്നു തിരിക്കാന് പറ്റിയ ഒരു അളവ്കോല്‍ ഇല്ലെന്നതാണു സത്യം.
No comments:
Post a Comment