
ചാക്കൊച്ചാ ..എന്നാ ഒണ്ട്?
ആ.. എടാ വര്‍ക്കിയെ നീ എവടാരുന്നെടാ? കൊറേ ദിവസം ആയല്ലോ നിന്നെ കണ്ടിട്ട്.
ഏലത്തിനു മരുന്നടിക്കുവാരുന്നു. അവടെ പോയി നിന്നില്ലേ എല്ലാവനും കൂടെ നമ്മളെ ഒലത്തി തരും.
ആഹാ. എന്നിട്ട് അടിച്ചു തീര്‍ന്നോ?
പിന്നില്ലാതെ ..തീര്‍ത്തു വരുന്ന വഴിയാ. ഒയ്യോ ..അത് പറഞ്ഞപ്പോഴാ ഓര്‍ത്തത് . എന്‍റെ പൊന്നു ചാക്കൊച്ചാ, ഹോ ഹോ ഹോ ..ഒന്ന് കാണണ്ട കാഴ്ചയായിരുന്നു.
ആഹാ. എന്നിട്ട് അടിച്ചു തീര്‍ന്നോ?
പിന്നില്ലാതെ ..തീര്‍ത്തു വരുന്ന വഴിയാ. ഒയ്യോ ..അത് പറഞ്ഞപ്പോഴാ ഓര്‍ത്തത് . എന്‍റെ പൊന്നു ചാക്കൊച്ചാ, ഹോ ഹോ ഹോ ..ഒന്ന് കാണണ്ട കാഴ്ചയായിരുന്നു.
എന്നതാടാ വര്‍ക്കിയെ ..
കഴിഞ്ഞ ആഴ്ച ഞാന്‍ ഉദുമല്‍പെട്ടക്ക് പോയിട്ട് തിരിച്ചു വരുവായിരുന്നു. മറയൂര്‍ കഴിഞ്ഞു ഒരു നാലഞ്ചു മൈല്‍ കൂടെ പോന്നു കാണും. നല്ല മഞ്ഞു കാരണം മഞ്ഞ ലൈറ്റ് കൂടെ ഇട്ടാ ചവിട്ടിപിടിച്ചു ഇറങ്ങിപോന്നത് . രാത്രി നട്ടപ്പാതിരാ എങ്കിലും ആയിട്ടുണ്ട്. എന്‍റെ പൊന്നെ അന്നേരമാ ഞാന്‍ കണ്ടത് ..
ഹ ..എന്നാ മുഴുപ്പില്‍ കണ്ടെന്നാ നീ ഈ പറയുന്നേ?
വളവു തിരിഞ്ഞു വന്നപ്പോ ജീപ്പിന്‍റെ മുന്‍പില്‍ ഇങ്ങനെ നിരന്നു നില്‍ക്കുവല്ലേ..എന്‍റെ ഈശോയെ..ചോര കട്ടയായി പോയി.
കണാ കൊണാന്നു വെക്കാതെ നീ കാര്യം പറ വര്‍ക്കി. എന്നാ നിരന്നു നിന്നെന്നാ നീ ഈ പറയുന്നേ?
ഒരു നൂറു എണ്ണമെങ്കിലും കാണും.. പുലി! റോഡ് മുറിച്ചു കടക്കാനുള്ള പരിപാടിയാ..ലൈറ്റും വെട്ടത്തു തീക്കട്ട പോലെ തിളങ്ങുവാരുന്നു അതിന്‍റെ കണ്ണ് എല്ലാം കൂടെ. ഉണ്ണീശോയെ വിളിച്ചോണ്ട് എണീറ്റ് നിന്ന് ചവിട്ടിയിട്ടാ വണ്ടി ഒന്ന് നിന്നത്.
എന്നതാടാ വര്‍ക്കി നീ ഈ പറയുന്നേ ? നൂറു പുലിയോ!
ആ ..നല്ല മെഴു മെഴാന്നിരിക്കുന്ന പുലി..ആണും പെണ്ണും കുഞ്ഞും എല്ലാം ഒന്ടാരുന്നു.
ഒന്ന് പോടാ ഉവ്വേ ..നൂറു പുലി പോലും. എടാ കേരളത്തില്‍ അകെക്കൂടെ നൂറു പുലി കാണുകേല. അന്നേരമാ മറയൂരില്‍ തന്നെ നൂറു എണ്ണം.
അതുപിന്നെ ചാക്കൊച്ചാ ...അങ്ങനെ കൃത്യമായിട്ട് ഒക്കെ പറയണേല്‍ ..ആ ..ഒരു എണ്‍പത് എണ്ണം എന്നതാണെങ്കിലും ഉണ്ടായിരുന്നു.
എടാ കോപ്പേ ..നീ ഒന്ന് വെറുതെ ഇരി. ഈ കഴിഞ്ഞ ആഴ്ച പത്രത്തില്‍ ഉണ്ടായിരുന്നു. ഈ വര്ഷം പുലിയുടെ കണക്കെടുതതിന്റെ വാര്‍ത്ത. അകെ അറുപതു എണ്ണമാ വനം വകുപ്പ് പോലും പറയുന്നത്. പിന്നെ എങ്ങനെയാ നീ എണ്‍പത് എണ്ണത്തെ കണ്ടത്.
ഹ..അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ ശരിയാകുന്നേ. ഞാന്‍ എന്‍റെ ഈ രണ്ടു കണ്ണും കൊണ്ട് കണ്ടതല്ലേ.
എടാ..എടാ ചുമ്മാ വിടുവാ അടിക്കല്ലേ . ശെടാ ..വൈകിട്ട് ഇന്നാ വീട്ടിലിരുന്നെക്കാം എന്ന് വച്ചാല്‍ പെണ്ണുമ്പിള്ള ചെവിതല കേള്‍പ്പിക്കുകേല. അതുകൊണ്ടാ ക്ലബ്ബിലോട്ട് പോരുന്നത്. അന്നേരം ഓരോരുത്തന്‍മാര്‍ ഇറങ്ങിക്കോളും ഒരുമാതിരി കാവടി കച്ചോടോം ആയി . ആ..
വെറുതെ അല്ലാന്ന്...ഇത് നല്ല കൂത്ത്. ഞാന്‍ കണ്ടതല്ലേ.
നീ പോ വര്‍ക്കി, ചുമ്മാ ഓരോ കേസും പിടിച്ചോണ്ട് വന്നോളും. ആ.. നീ ഇത് കണ്ടോ. നമ്മുടെ മാത്തുക്കുട്ടി കൊണ്ടുവന്നതാ. എടാ ബെന്നിയെ ..എന്നതാടാ ഇതിന്‍റെ പേര്... കോണകമോ ?
ശേ.. ശേ.. വൃത്തികേട് പറയാതെ എന്‍റെ ചാക്കൊച്ചാ ..കോണകം അല്ല..കൊന്യാക്ക് ..ഫ്രഞ്ച് കൊന്യാക്ക് .
ആ ..എന്നാ പൊളിര് എങ്കിലും ആട്ടെ . ഇരുപത്തിനാല് വര്‍ഷം കുഴിച്ചിട്ടതാ എന്നൊക്കെ പറയുന്നത് കേട്ടു. എന്നതാണോ ആവൊ. ആ വര്‍ക്കിയെ , എടാ നീ വേണേല്‍ ഇതേന്നു രണ്ടെണ്ണം വിട്ടേച്ചു വീട്ടില്‍ പോ.
അതൊക്കെ വിടാം ചാക്കൊച്ചാ ..പക്ഷെ ഈ പുലി ഒണ്ടല്ലോ ഇനി എനിക്ക് എണ്ണത്തില്‍ കുറച്ചു തെറ്റിയാലും ഒരു നാല്‍പ്പതു എണ്ണം കുറഞ്ഞത് കാണും. അതൊറപ്പാ ..
അവന്‍ പിന്നേം തൊടങ്ങി . വര്‍ക്കി നീ മേടിക്കും കേട്ടോ. പുലി എല്ലാം കൂടെ എന്നാ പഞ്ചായത്ത് ആപ്പീസ് സമരത്തിന് പോകുവാരുന്നോ കൂട്ടമായി ? ഞ്ഹാ...
ശെടാ ...ഇതെന്നാ എടപാടാ? ഞാന്‍ കണ്ട കാര്യം പറഞ്ഞിട്ട് ഇങ്ങേര്‍ക്ക് മനസിലാകുന്നില്ലേ. ചുമ്മാ പറഞ്ഞിട്ട് എനിക്ക് എന്നാ സ്വര്‍ഗ്ഗം കിട്ടാനാ?
ഇവന്‍ സമ്മതിക്കുകേല...എടാ പുല്ലേ ഇതെന്നാ വല്ല മാനോ മയിലോ ആണോ ഇങ്ങനെ കൂട്ടം കൂടി നടക്കാന്‍? പുലി അങ്ങനെ നാല്‍പ്പതു എണ്ണം ഒന്നും ഒരുമിച്ചു നടക്കില്ല.
അതെന്നാ പുലിക്കു കൂട്ടമായി പോകാന്‍ മേലെ?
ആ.... മേല. പുലി ഒന്നും കൂട്ടമായി നടക്കുന്ന സാധനമല്ല അറിയാമോ?
അതൊന്നും എനിക്കറിയത്തില്ല. എന്നതാണെങ്കിലും ഒരു പത്തു ഇരുപതു എണ്ണം ഒറപ്പായിട്ടും ഉണ്ടായിരുന്നു.
വര്‍ക്കിയെ നീ ഒന്ന് അടങ്ങി ഇരി . ഇനി ഇവിടെ പുലിക്കേസ് പറഞ്ഞാല്‍ നീ മേടിച്ചു കെട്ടും കേട്ടോ. പറഞ്ഞില്ലാന്നു വേണ്ട. കുറെ നേരം ആയി ക്ഷമിക്കുന്നു. അവനും കുറെ പുലീം..
ഹ..ഞാന്‍ ജീപ്പ് നിര്‍ത്തി ഇറങ്ങി ഒരു നാലു അഞ്ചു എണ്ണത്തിന്റെ കാല്‍പ്പാടു വരെ എണ്ണിയതാ. പിന്നെയാണോ?
നീ എന്‍റെ കയ്യീന്ന് മേടിക്കാതെ പോകത്തില്ല അല്ലെ? നാലു അഞ്ചു എണ്ണം പോലും. എടാ പുലി ഒറ്റയ്ക്ക് നടക്കുന്ന സാധനമാ ..മനുഷ്യന്‍റെ വെട്ടം കണ്ടാല്‍ പിന്നെ ആ വഴി വരില്ല അത്.
ഹ ..ഒരെണ്ണം ജീപ്പിന്‍റെ ബോനറ്റിനു മുകളിലൂടെയല്ലേ ചാടിപ്പോയത്. അത് ഒള്ളതാ.
എന്‍റെ പൊന്നു വര്‍ക്കി, നീ ഒന്ന് നിര്‍ത്ത്. ഈ മറയൂരില്‍ പുലി ഒന്നും ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ പുലി ടാര്‍ റോഡില്‍ ഒന്നും ഇറങ്ങി നില്‍ക്കത്തില്ല അറിയാവോ ?
ചാക്കൊച്ചാ ..അതുപിന്നെ പുലി ആണോ എലി ആണോ എന്നൊന്നും അറിയത്തില്ല. ഒന്ന് മുള്ളാന്‍ വേണ്ടി ജീപ്പ് നിര്‍ത്തി റോഡ് സൈഡില്‍ നിന്നപ്പോള്‍ താഴെ ഒരു അനക്കം കേട്ടത് ഒള്ളതാ.
എടാ പന്ന കഴുവേറി .. നീ വലിയ കാര്യത്തിന് ഒണ്ടാക്കാന്‍ തൊടങ്ങിയപ്പോഴേ ഞാന്‍ ഓര്‍ത്തതാ ...അവന്‍റെ അമ്മേടെ പുലി...നിന്നെ ഞാന്‍ ഇന്ന് ...നിക്കടാ അവിടെ.
(കടപ്പാട് : ഏതോ സായംകാല സൌഹൃദ സദസ്സില്‍ ഈ കഥ പറഞ്ഞ ദിലീപിനും പിന്നെ ഇതിന്‍റെ ആഗോള കോപ്പി റൈറ്റ് ഉള്ള സുനിലിനും).
(കടപ്പാട് : ഏതോ സായംകാല സൌഹൃദ സദസ്സില്‍ ഈ കഥ പറഞ്ഞ ദിലീപിനും പിന്നെ ഇതിന്‍റെ ആഗോള കോപ്പി റൈറ്റ് ഉള്ള സുനിലിനും).
